ഗാനം :നിന്റെ കണ്ണിൽ
ചിത്രം : ദീപസ്തംഭം മഹാശ്ചര്യം
രചന : യൂസഫലി കേച്ചേരി
ആലാപനം : കെ ജെ യേശുദാസ്
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ….
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ….
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു
പുഷ്യരാഗ മരീചികൾ….
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ
അന്തി മേഘം വിണ്ണിലുയർത്തീ
നിന്റെ കവിളിൻ കുങ്കുമം
അന്തി മേഘം വിണ്ണിലുയർത്തീ
നിന്റെ കവിളിൻ കുങ്കുമം
രാഗ മധുരം നെഞ്ചിലരുളി
രമ്യ മാനസ സംഗമം
വാന ഗംഗ താഴെ വന്നൂ
പ്രാണ സഖിയെൻ ജീവനിൽ
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ
താമരക്കുട നീർത്തി നിന്നൂ
തരള ഹൃദയ സരോവരം
താമരക്കുട നീർത്തി നിന്നൂ
തരള ഹൃദയ സരോവരം
ചിന്തു പാടീ മന്ദ പവനൻ
കൈയ്യിലേന്തീ ചാമരം
പുളക മുകുളം വിടർന്നു നിന്നൂ
പ്രേയസീ നിൻ മേനിയിൽ
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ….
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു
പുഷ്യരാഗ മരീചികൾ….
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ