നിലാ പൈതലേ nila paithale malayalam lyrics

 

ഗാനം : നിലാ പൈതലേ 

ചിത്രം : ഒളിമ്പ്യൻ അന്തോണി ആദം

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ് 

നിലാ പൈതലേ……മിഴിനീർ മുത്തു ചാർത്തിയോ 

കിളിത്തൂവൽ പോൽ…… അലിവോലുന്ന കൺ പീലിയിൽ 

ഇതളുറങ്ങാത്ത പൂവ് പോലെ നീ അരികിൽ നിൽപ്പൂ

തഴുകാം താന്തമായ് 



നിലാ പൈതലേ……….. മിഴിനീർമുത്തു ചാർത്തിയോ

കിളിത്തൂവൽ പോൽ……… അലിവോലുന്ന കൺപീലിയിൽ

ഇതളുറങ്ങാത്ത പൂവുപോലെനീ അരികിൽ നില്പൂ

തഴുകാം താന്തമായ്

ലാല ലാല ലാല ലാല 

മുളം തണ്ടായ് മുറിഞ്ഞ നിൻ

മനം തഴുകുന്ന പാട്ടു ഞാൻ

മറന്നേയ്ക്കു നൊമ്പരം

മുളം തണ്ടായ് മുറിഞ്ഞ നിൻ

മനം തഴുകുന്ന പാട്ടു ഞാൻ

മറന്നേയ്ക്കു നൊമ്പരം

ഒരു കുരുന്നു കുമ്പിളിലേകിടാം

കനിവാർന്ന സാന്ത്വനം



നിലാ പൈതലേ……….. മിഴിനീർമുത്തു ചാർത്തിയോ



പറന്നെന്നാൽ തളർന്നു പോം

ഇളം ചിറകുള്ള പ്രാവു നീ

കുളിർ മഞ്ഞുതുള്ളി നീ….

പറന്നെന്നാൽ തളർന്നു പോം

ഇളം ചിറകുള്ള പ്രാവു നീ

കുളിർ മഞ്ഞുതുള്ളി നീ….

മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ

വരികെന്റെ ചാരെ നീ



നിലാ പൈതലേ……മിഴിനീർ മുത്തു ചാർത്തിയോ 

കിളിത്തൂവൽ പോൽ…… അലിവോലുന്ന കൺ പീലിയിൽ 

ഇതളുറങ്ങാത്ത പൂവ് പോലെ നീ അരികിൽ നിൽപ്പൂ

തഴുകാം താന്തമായ് 

നിലാ പൈതലേ…….

Leave a Comment