ഗാനം :നീലക്കുയിലേ ചൊല്ലൂ
ചിത്രം : അദ്വൈതം
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : എം ജി ശ്രീകുമാർ , സുജാത മോഹൻ
ആഹ ഹാ……………………….ആ ഹാഹാ ഹാ…………
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ
മുത്തിച്ചുവപ്പിക്കാൻ കോ..രിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
കതിവന്നൂർ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ടോ…….
കണിമഞ്ഞിൽ കുറിയോടെ ഇലമഞ്ഞിൻ കുളിരോടെ
അവനെന്നെ തേടാറുണ്ടോ……
ആ പൂങ്കവിൾ വാടാ…റുണ്ടോ
ആരോമലീ ആതിരാരാത്രിയിൽ അരികെ വരുമോ
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോൾ
നാണം തുളുമ്പാ…റുണ്ടോ…
കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ
കാരിയം ചൊല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ
അവളമ്പിളിപ്പാൽക്കുടം തൂവിയെന്നരികിൽ വരുമോ
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ
മുത്തിച്ചുവപ്പിക്കാൻ കോ..രിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ