ഗാനം :നീയുറങ്ങിയോ
ചിത്രം : ഹിറ്റ്ലർ
രചന :ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്
ഉം…………..ഉം…..ഉം………..
ഉം ഉം ഉം……………..ഉം……………..
നീയുറങ്ങിയോ നിലാവേ മഴനിലാവേ..
പെയ്തിറങ്ങിവാ തുളുമ്പും ,മിഴിതലോടാന്‍….
ഒരു താരാ…..ട്ടിന്‍ തണലായ് മാ…..റാം
നറുവെണ്‍തൂ…..വല്‍ തളിരാല്‍ മൂ……ടാം
ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍
ഇടറും കിളിയുറങ്ങ്….
നീയുറങ്ങിയോ നിലാവേ മഴനിലാവേ
മനസ്സിനുള്ളിലെങ്ങോ, മിന്നി തെന്നും
മയില്‍പ്പീലിപ്പൂവാടിയോ……….
തണലില്‍ ഇളവേല്ക്കും, ഉള്ളിന്നുള്ളില്‍
ചെറുമുള്ളുകള്‍ കൊണ്ടുവോ……
നീ വിതുമ്പിയെന്നാല്‍ പിടയുന്നതെന്റെ കരളല്ലയോ…….
ഓളക്കാറ്റായ് തഴുകിടാം ഓമല്പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍ മലര്‍മകളേ………….. വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങിവാ തുളുമ്പും മിഴി തലോടാന്‍….
കുരുന്നു ചിറകോടെ, കൊഞ്ചിത്തുള്ളും
കുളിർ മഞ്ഞുനീർത്തുമ്പികൾ…………
അരിയ തിരിനാളം, ദൂരെക്കണ്ടാൽ
പുതു പൂവുപോൽ പുൽകുമോ….
വേനലാണു ദൂരെ, വെറുതെ പറന്നു
മറയല്ലെ നീ………
വാടിപ്പോകും, കനവുകൾ
നീറിപ്പൊള്ളും, ചിറകുകൾ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ…………… വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങിവാ തുളുമ്പും മിഴിതലോടാന്‍
ഒരു താരാ…..ട്ടിന്‍ തണലായ് മാ……റാം
നറുവെണ്‍തൂ……വല്‍ തളിരാല്‍ മൂ…….ടാം
ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍
ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ മഴനിലാവേ…
ഉം…………………ഉം……………………..
ഉം…………………..ഉം…………………..