ഗാനം : മീനവേനലിൽ
ചിത്രം : കിലുക്കം
രചന : ബിച്ചു തിരുമല
ആലാപനം : എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
ഉന്തുന്തുന്തുന്തുന്തുന്തുന്ത്….
ഉന്തുന്തുന്തുന്തുന്തുന്തുന്ത്
ഉന്തുന്തുന്തുന്തുന്തുന്തുന്ത്….
ഉന്തുന്തുന്തുന്തുന്തുന്താളെയുന്ത്…
മീനവേനലിൽ ആ……….ആ………
രാജ കോകിലേ ആ…………ആ………
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ…
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ
വീണുടഞ്ഞൊരീ…ഉം ……ഉം…………
ഗാനപഞ്ചമം…..ഉം…………ഉം……………
മൊഴി കാണാതിനിയും.. വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം…
അരികിൽ ഇനിമ കുയിലേ…
സൂര്യ സംഗീതം…. മൂകമാക്കും….. നിൻ
വാരിളം ചുണ്ടിൽ….. ഈണമാകാം ഞാൻ
പൂവിന്റെ പൂ……വിൻ… മകരന്ദമേ ഈ………
നോവിന്റെ നോവിൻ…. മിഴിനീരു വേണോ
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ
മീനവേനലിൽ ആ……….ആ………
രാജ കോകിലേ ആ…………ആ………
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ…
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ
കർണ്ണികാരങ്ങൾ…. സ്വർണ്ണവർണ്ണങ്ങൾ……
ചൂടി നിന്നാലും……. തേടുമോ തുമ്പീ…………
ഹേമന്ത രാ…വിൽ…. മാകന്ദമായെൻ…….
ജീവന്റെ ജീ……..വൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണിമലരിലെ
മധുകണം നുകരണമിളം കിളിയേ
വീണുടഞ്ഞൊരീ…ഉം ……ഉം…………
ഗാനപഞ്ചമം…..ഉം…………ഉം……………
മൊഴി കാണാതിനിയും.. വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം…
അരികിൽ ഇനിമ കുയിലേ…
മീനവേനലിൽ ആ……….ആ………
രാജ കോകിലേ ആ…………ആ………