മറക്കുടയാല്‍ marakkudayal malayalam lyrics

 

ഗാനം : മറക്കുടയാല്‍ 

ചിത്രം : മനസ്സിനക്കരെ 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ..

മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ..

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ..

മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ..

പൂ നിലാവല്ല പുലര്‍ വേളയില്‍,

മുല്ലയാവില്ല ,മൂവന്തിയില്‍

അവള്‍ അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ

മറക്കുടയാല്‍ 

മുഖം മറയ്ക്കും 

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ..

മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ..

മുണ്ടക പാടത്തെ മുത്തും പവിഴവും

കൊയ്യാനെത്തണ പ്രാവാണ്

തങ്കക്കിടാങ്ങളെ  തഞ്ചിച്ചും കൊഞ്ചിച്ചും

താരാട്ടാനുള്ള പാട്ടാണ് 

മുണ്ടക പാടത്തെ മുത്തും പവിഴവും

കൊയ്യാനെത്തണ പ്രാവാണ്

തങ്കക്കിടാങ്ങളെ  തഞ്ചിച്ചും കൊഞ്ചിച്ചും

താരാട്ടാനുള്ള പാട്ടാണ് 

പാലാഴി തിങ്കള്‍ വന്നു കൊണ്ടു വന്ന പാല്‍ക്കുടം ഓ…ഓ……………..

പൂക്കാലമെന്റെ ചുണ്ടിലുമ്മ വെച്ച തേന്‍ കണം

ഉള്ളിന്നുള്ളില്‍ തുമ്പി തുള്ളും ചെല്ല ചെറു പ്രായം

മറക്കുടയാല്‍ 

മുഖം മറയ്ക്കും 

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ..

ഹേ മാനല്ലാ 

മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ.. 

ഹേ മീനല്ലാ..

വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന

കണ്ണാടിപുഴ ചേലാണ്

വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ

മുത്തോലും മണി മുത്താണ് 

വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന

കണ്ണാടിപുഴ ചേലാണ്

വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ

മുത്തോലും മണി മുത്താണ് 

കസ്തൂരി കാറ്റു വന്നു കൊണ്ടു തന്ന പൂമണം

മിന്നാരം മിന്നല്‍ പോലെ മിന്നി മാഞ്ഞ പൊൻ നിറം

ഉള്ളിന്നുള്ളില്‍ പെയ്തിറങ്ങും ചില്ലു മഴക്കാലം 

മറക്കുടയാല്‍ 

മുഖം മറയ്ക്കും 

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ..

മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ..

പൂ നിലാവല്ല പുലര്‍ വേളയില്‍,

മുല്ലയാവില്ല ,മൂവന്തിയില്‍

അവള്‍ അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ..

ഹേ മാനല്ലാ 

മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ.. 

ഹേ മീനല്ലാ..

Leave a Comment