കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ kuyilpattiloonjaalaadan malayalam lyrics

 

ഗാനം : കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

ചിത്രം : അപരിചിതൻ 

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം :സുജാത മോഹൻ 

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ 

മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്‍മേലേ

കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ കിനാവിന്റെ കുന്നിന്‍മേലേ

ചിരിച്ചില്ലുകായൽ കോണില്‍ കാണാ മീനെ നീ വാ..

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ

മുളം തേന്‍ പൊഴിഞ്ഞുവോ ഇളം കാറ്റൊഴിഞ്ഞുവോ

ഇതള്‍ പ്രായമായ് ഇലത്താലിയെങ്ങു പോയ് 

മുളം തേന്‍ പൊഴിഞ്ഞുവോ ഇളം കാറ്റൊഴിഞ്ഞുവോ

ഇതള്‍ പ്രായമായ് ഇലത്താലിയെങ്ങു പോയ് 

ചുരങ്ങലില്‍ ചൂരല്‍ക്കാട്ടില്‍ കാത്തിരിക്കാം ഞാന്‍

വരാന്‍ ഒരാളുണ്ടെന്നോര്‍ത്തെന്‍ കണ്‍തുടിച്ചാലോ

മുയില്‍ക്കുഞ്ഞ്പോല്‍ മനസ്സിലൊരഴകില്‍

തുലാമിന്നല്‍ വീശി

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ

മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്‍

ഹിമപ്പക്ഷിയാ…………….യ്  പറന്നൊന്നു പാറവേ 

മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്‍

ഹിമപ്പക്ഷിയാ…………….യ്  പറന്നൊന്നു പാറവേ 

ചുരത്തുമോ ചോരിന്‍ പൈക്കൾ പാല്‍നുരക്കാലം

വിളിക്കുമോ വേനല്‍ക്കയ്യാല്‍ പൂവെയില്‍ പാടം

കണിത്തുമ്പികൾ ചിറകിലെ മറുകില്‍

നിലാമുത്ത് ചാര്‍ത്തി..

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ

മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്‍മേലേ

കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ കിനാവിന്റെ കുന്നിന്‍മേലേ

ചിരിച്ചില്ലുകായൽ കോണില്‍ കാണാ മീനെ നീ വാ..

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ 

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍

കുറുമ്പിന്റെ ജാലം കാട്ടാന്‍

കുളിര്‍മഞ്ഞ് കൂടാരത്തില്‍

കുരുക്കുത്തിമൈനേ വാ വാ 

Leave a Comment