കടൽ കാറ്റിൻ kadal kaattin malayalam lyrics

 

ഗാനം : കടൽ കാറ്റിൻ

ചിത്രം : ഫ്രണ്ട്സ് 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

കടൽ കാറ്റിൻ നെഞ്ചിൽ 

കടലായ് വളർന്ന സ്നേഹമുറങ്ങീ… 

കനലായെരിഞ്ഞ സന്ധ്യ മയങ്ങീ….. 

മുകിൽ കാട്ടിൽ നിന്നും 

മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ 

മിഴിനീരണിഞ്ഞ രാത്രി തളർന്നൂ  

തിരയിളകുന്നു.. നുരചിതറുന്നു 

ഇരുളിൻ തീരങ്ങളിൽ …

കടൽ കാറ്റിൻ നെഞ്ചിൽ 

കടലായ് വളർന്ന സ്നേഹമുറങ്ങീ… 

കനലായെരിഞ്ഞ സന്ധ്യ മയങ്ങീ….. 

പരിഭവ ചന്ദ്രൻ ,പാതിമറഞ്ഞു 

പാടാൻ മറന്നു കുയിലിണകൾ 

താരുകൾ വാടി തളിരുകൾ ഇടറി 

രജനീ ഗന്ധികൾ വിടരാതായ്

നിലാപൂപ്പന്തലോ… കനൽ കൂടാരമായ് 

തമ്മിൽ മിണ്ടാതെ പോകുന്നു രാപ്പാടികൾ 

അങ്ങകലേ……………..ഓ ..അങ്ങകലേ.. 

വിതുമ്പുന്നു മൂകാർദ്രതാരം ..

ഇനിയൊന്നു ചേരുമാവണിയെന്നോ  

കടൽ കാറ്റിൻ നെഞ്ചിൽ 

കടലായ് വളർന്ന സ്നേഹമുറങ്ങീ… 

കനലായെരിഞ്ഞ സന്ധ്യ മയങ്ങീ….. 

ആളൊഴിയുന്നു അരങ്ങൊഴിയുന്നു 

നിഴൽ നാടകമോ മായുന്നു 

ഹരിതവനങ്ങൾ ഹൃദയതടങ്ങൾ 

വേനൽച്ചൂടിൽ വേകുന്നു  

വരൂ വാസന്തമേ വരൂ വൈശാഖമേ

നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ് 

ഇങ്ങിതിലേ…………….ഓ………..ഇങ്ങിതിലേ…….. 

വരൂ ശ്യാമസാഫല്യ ഗംഗേ..

ഇത് സാമ ഗാന സാന്ത്വനയാമം  

കടൽ കാറ്റിൻ നെഞ്ചിൽ 

കടലായ് വളർന്ന സ്നേഹമുറങ്ങീ… 

കനലായെരിഞ്ഞ സന്ധ്യ മയങ്ങീ….. 

കഥയറിയാതെ മനമകലുന്നു

കനവിന്നോരങ്ങളിൽ

മുകിൽ കാട്ടിൽ നിന്നും 

മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ 

മിഴിനീരണിഞ്ഞ രാത്രി തളർന്നൂ  

Leave a Comment