ഗുഡ് മോണിങ്ങ് good morning malayalam lyrics

 

ഗാനം : ഗുഡ് മോണിങ്ങ് 

ചിത്രം : കഥാനായകൻ 

രചന : എസ് രമേശൻ നായർ

ആലാപനം : ജയറാം,ജനാർദ്ദനൻ,കെ പി എ സി ലളിത

ഗുഡ് മോണിങ്ങ് ഗുഡ് മോണിങ്ങ്

എല്ലാവർക്കും ഗുഡ് മോണിങ്ങ്

ഞാനാണിവിടെ അധികാരി

എല്ലോർക്കും മേലാവി

സീ ഐ ആം  ജൂനിയർ എം ഡി ഹിയർ 

ഞാനാണിവിടെ അധികാരി

എല്ലോർക്കും മേലാവി

ഞാനാണിവിടെ അധികാരി

എല്ലോർക്കും മേലാവി

ശരിയും തെറ്റും കണ്ടറിയും

ശരിയല്ലെങ്കിൽ കൊണ്ടറിയും

ശരിയും തെറ്റും കണ്ടറിയും

ശരിയല്ലെങ്കിൽ കൊണ്ടറിയും

അയ്യയ്യോ കളി കണ്ടില്ലേ

ആളും തരവും നോക്കണ്ടേ

സൺ ഇൻ ലോസിന് വിലയില്ലേ

ആപ്പീസർക്കും സീറ്റില്ലേ

സൺ ഇൻ ലോസിന് വിലയില്ലേ

ഈ ആപ്പീസർക്കും സീറ്റില്ലേ

സൺ ഇൻ ലായ്ക്കെന്തു വില

സണ്ണിനല്ലേ പൊന്നുവില

സൺ ഇൻ ലായ്ക്കെന്തു വില

സണ്ണിനല്ലേ പൊന്നുവില

ഭരണം പാടെ മാറീല്ലേ

അധികാരം ഞാൻ നേടീല്ലേ

ഭരണം പാടെ മാറീല്ലേ

അധികാരം ഞാൻ നേടീല്ലേ

ആക്ഷനെടുത്തത് ശരിയല്ലേ അച്ഛാ

ബഹുത്തച്ഛാ ബഹുത്തച്ഛാ

ബഹുത്തച്ഛാ ബഹുത്തച്ഛാ

വീടായാലൊരു കാവൽ വേണം

കാവൽ നിൽക്കാനെക്സും വേണം

എക്സായാൽ യൂണീഫോറം വേണം

വേഷം കെട്ടാൻ വായോ വായോ ഈ

വേഷം കെട്ടാൻ വായോ വായോ

സീറോഡിഗ്രിയിലിരുപതു കൊല്ലം

തോക്കും തോട്ടയുമേന്തി അതിർത്തിയിൽ

നോക്കിയിരുന്നത് ലാക്ക് പിടിച്ചത്

കൊക്കിനെ വെടിവെക്കാനല്ല

പലപലവർഷം ധമ്മുപിടിച്ചത്

റമ്മുകുടിച്ചത് തിന്നുമുടിച്ചത് നാടിനുനന്മയ്ക്ക്

ഈ കാവലിനിവിടൊരു നായില്ലേ, മീനാക്ഷീ

നിന്നുടെ നായർക്കീഗതിവന്നല്ലോ

മതി സംബന്ധം

സംബന്ധത്തിനു ബോണസ്സായ്

ചമ്മന്തി ചോറുണ്ണണ്ട

സംബന്ധത്തിനു ബോണസ്സായ്

ചമ്മന്തി ചോറുണ്ണണ്ട

കൂർക്കം വലിയുടെ ആശാനേ

ഗൂർഖ പണിയിതു ചെയ്താട്ടെ

കൂർക്കം വലിയുടെ ആശാനേ

ഗൂർഖ പണിയിതു ചെയ്താട്ടെ

പണിയില്ലാത്തോർക്കിങ്ങനെയൊരു

പണി പണിയണ്ടേ അച്ഛാ

ബഹുത്തച്ഛാ ബഹുത്തച്ഛാ

ബഹുത്തച്ഛാ ബഹുത്തച്ഛാ

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ

മാളികമുകളേറിയ മന്നന്റെ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാ….ൻ

കുലമിതു മുടിയാനൊരുവൻ

കുടിലതയാർന്നൊരസുരൻ

ക്രൂരത പലതും ചെയ്താൻ

പോരിനു വന്നു വിളിച്ചാൻ

അബലകൾ ഞങ്ങൾക്കാമോ

അവനുടെ മാറു പിളർക്കാൻ

അരുതേ മൗനം കൃഷ്ണാ

അഭയം ശ്രീപത്മനാഭാ

അരുതേ മൗനം കൃഷ്ണാ

അഭയം ശ്രീപത്മനാഭാ

കുമ്പിടു കളളികളോരോന്നായ്

മുൻപിലണഞ്ഞു കിണുങ്ങുമ്പോൾ

ഈ കുമ്പിടു കളളികളോരോന്നായ്

മുൻപിലണഞ്ഞു കിണുങ്ങുമ്പോൾ

പൂതനമാരെന്നറിയേണം

ജീവനിലും കൊതി തോന്നേണം

പൂതനമാരെന്നറിയേണം

ജീവനിലും കൊതി തോന്നേണം

ഈ വാക്കും നോക്കും നമ്പരുതേ അച്ഛാ

ബഹുത്തച്ഛാ ബഹുത്തച്ഛാ

ബഹുത്തച്ഛാ ബഹുത്തച്ഛാ

Leave a Comment