ദൂരെ ഒരു താരം doore oru thaaram malayalam lyrics

 

ഗാനം :ദൂരെ ഒരു താരം

ചിത്രം : മീനത്തിൽ താലികെട്ട് 

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ ജെ യേശുദാസ് ,കെ എസ് ചിത്ര 

ദൂരെ ഒരു താരം താഴെയൊരു തീരം 

ദൂതിനൊരു കാണാ….ഉം………

ഉം……………..

ദൂരെ ഒരു താരം താഴെയൊരു തീരം 

ദൂതിനൊരു കാണാ കാറ്റു കളഹംസം

ദൂരെ ഒരു താരം താഴെയൊരു തീരം 

ദൂതിനൊരു കാണാ കാറ്റു കളഹംസം

ചില്ലു വെയിലായാലും രാത്രി മഴയായാലും 

നിന്റെ കിളി വാതില്‍ക്കല്‍ 

വന്നു വിളിക്കാമെന്റെ മുത്തേ…………………

എകാന്തമാം ഈ സന്ധ്യയില്‍…

പ്രേമാര്‍ദ്രമാം…. ഈ വേളയില്‍ 

ദൂരെ ഒരു താരം താഴെയൊരു തീരം 

ദൂതിനൊരു കാണാ കാറ്റു കളഹംസം

മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ 

മൂളിപ്പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാ..ന്‍ 

മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ 

മൂളിപ്പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാ….ന്‍ 

മാറോടു ചേരാം ചാരെ പറന്നിറങ്ങാം 

നോവും നെഞ്ചിലെ മിഴി നീരിന്‍ തുള്ളികള്‍…… 

മിഴിത്തൂവലാ…ലെ കവര്‍ന്നെടുക്കാം 

ആരാരിരം താരാട്ടിനാല്‍ 

ആനന്ദമായ്‌ ചേര്‍ന്നാടിടാം

 

ദൂരെ ഒരു താരം താഴെയൊരു തീരം 

ദൂതിനൊരു കാണാ കാറ്റു കളഹംസം

എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ 

എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ…

 

എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ 

എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ………

കാണാതെ കാണും മോഹ കുയില്‍ കുരുന്നെ 

മഞ്ഞില്‍ മുങ്ങുമീ മഴവില്ലിന്‍ ചില്ലയില്‍….. 

മലര്‍ തിങ്കളായ്‌ നീ തെളിഞ്ഞുവെങ്കില്‍ 

ഈ രാത്രിയില്‍ നിന്‍ വേണുവില്‍ 

ഹിന്ദോളമായ്‌ ഞാന്‍ മാറിടാം 

ദൂരെ ഒരു താരം താഴെയൊരു തീരം 

ദൂതിനൊരു കാണാ കാറ്റു കളഹംസം

ചില്ലു വെയിലായാലും രാത്രി മഴയായാലും 

നിന്റെ കിളി വാതില്‍ക്കല്‍ 

വന്നു വിളിക്കാമെന്റെ മുത്തേ……………….

എകാന്തമാം ഈ സന്ധ്യയില്‍ 

പ്രേമാര്‍ദ്രമാം ഈ വേളയില്‍ 

Leave a Comment