ഗാനം :ചോക്ലേറ്റ് പോലെയുള്ള
ചിത്രം : ചോക്ലേറ്റ്
രചന : വയലാർ ശരത് ചന്ദ്രവർമ്മ
ആലാപനം : എം ജി ശ്രീകുമാർ , റിമി ടോമി
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി
ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ..
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി
നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ..
കാച്ചിവെച്ച പാൽ എടുത്തടിച്ച പൂച്ചയാണു നീ………………………………………
എന്റെ കഞ്ഞിയിൽ പറന്നു വീണൊരീച്ചയാണു നീ………………………..
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി
ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ..
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി
നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ..
ജീവിതം കരണ്ടെടുത്ത സുന്ദരീ…
ഹാഹാഹാാ..ഹഹഹാാ..
നിനക്കു ചുട്ട തേങ്ങ തൂക്കിയിട്ട കെണിയൊരുക്കുമേ…………
പെയ്ക്കിനാവു കണ്ടു പോയ സുന്ദരാ..
ഹാഹാഹാാ..ഹൊഹൊ.ഹോ..
തണുത്ത നീരിലിട്ടു നിന്റെ ബുദ്ധി ശുദ്ധമാക്കുമേ……………………..
ശൂരനാണിനോടു പഞ്ചറാകുമേ….
നല്ല പെണ്ണിനോടു പല്ലു പോകുമേ..
അതിനാമീ നെഞ്ചു നീറ്റണം..
ചോ..ചോ ചോ…ചോ
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി
ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ..
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി
നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ..
ഹാ…ചോ…………….ക്ലേറ്റു പെണ്ണേ..നിന്റെ ടബ്ലിങ്ങാ…….. മൂക്ക്…
കോഴിമുട്ട പോലെയുള്ള കണ്ണിലോ..
റ്റുരൂരൂ റ്റുരുറ്റുറ്റുരൂരൂ ….
നിറച്ചു പച്ചമുളകരച്ചു തേച്ചപോലെ നീറ്റുമേ……………….
നട്ടഴിഞ്ഞു പോയ നിന്റെ മണ്ടയിൽ……
ഉം…ഉം…………………
തുടുത്തനെല്ലിയൊന്നുടച്ചെടുത്തു തളമൊരുക്കുമേ…………………
ഹഹഹ…കൊച്ചു താടകേ കുഴഞ്ഞു വീഴും നീ..
നിന്റെ താടിയെല്ലു തോരനാകുമേ……
അതിമോഹം നീ മറക്കണം…
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി
ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ..
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി
നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ..
കാച്ചിവെച്ച പാൽ എടുത്തടിച്ച പൂച്ചയാണു നീ………………………………………
എന്റെ കഞ്ഞിയിൽ പറന്നു വീണൊരീച്ചയാണു നീ…………………………………………
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി
ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ..
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി
നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ..
ഹഹഹ….മണ്ടി പെണ്ണേ..