അധരം സഖി adharam sakhi malayalam lyrics

 

ഗാനം :അധരം സഖി

ചിത്രം : ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ  

രചന : യൂസഫലി കേച്ചേരി 

ആലാപനം : സുധീപ് കുമാർ 

അധരം സഖി മധുരം…. നീയേകിടാമോ

അധരം സഖി മധുരം…. നീയേകിടാമോ

മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു

ഹൃദയം നിൻ മണിമാറിൽ

ഒരു ഹാരം പോൽ ചൂടാം

വരു നീ………. രാഗ ലോ…….ലേ 

ഓ ഓ……….. ഓ………….‌

അധരം സഖി മധുരം…. നീയേകിടാമോ

മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു

ഒരു പ്രേമം ജനിച്ചീ..ടുവാൻ

ചില നിമിഷ..ങ്ങൾ മാത്രം…

ഒരു പ്രേമം ജനിച്ചീ..ടുവാൻ

ചില നിമിഷങ്ങൾ മാത്രം…..

ഒരു ജന്മം അതോർത്തെന്നും

സഖി നിറയുന്നു നേത്രം

മണ്ണിതിലില്ലൊരു പ്രേമവും…

കണ്ണീരണിയാതേ

ചുടുകണ്ണീരണിയാതേ…

അധരം സഖി മധുരം…. നീയേകിടാമോ

മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു

അനുരാഗം മാനസങ്ങളിൽ

അറിയാതെ…. മുളയ്ക്കാം…….

അനുരാഗം മാനസങ്ങളിൽ

അറിയാതെ…. മുളയ്ക്കാം…….

മധുരിയ്ക്കും വിഷാദത്തിൻ

മധു കരളിൽ നിറയ്ക്കാം…….

സ്വയംവരമായതു മാറിടാം….

സ്വപ്നംപോൽ പൊഴിയാം….

ഒരു സ്വപ്നംപോൽ പൊഴിയാം….

അധരം സഖി മധുരം…. നീയേകിടാമോ

മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു

ഹൃദയം നിൻ മണിമാറിൽ

ഒരു ഹാരം പോൽ ചൂടാം

വരു നീ………. രാഗ ലോ…….ലേ 

ഓ ഓ……….. ഓ………….‌

അധരം സഖി മധുരം…. നീയേകിടാമോ

മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു

Leave a Comment