Thevaram song lyrics | Malayalam song lyrics | Rasathanthram

Thevaram nokkunnunde song lyrics from Malayalam movie Rasathanthram


തേവാരം നോല്‍ക്കുന്നുണ്ടേ 

അകലെയകലെ
മുകില്

തന തന്നാരം പാടുന്നുണ്ടേ 

പകലിലരിയ
വെയില്

തേവാരം നോല്‍ക്കുന്നുണ്ടേ 

അകലെയകലെ മുകില്

തന തന്നാരം പാടുന്നുണ്ടേ 

പകലിലരിയ വെയില്

പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്

ഭൂലോകം ചമച്ചവനെ

കാണാത്ത മരമറുത്ത് കനവു കൊണ്ട്

കൊട്ടാരം പണിഞ്ഞവനേ

ഒരു ചാണോളം നീളത്തില്‍

ഉയിരിനൊരുവം താ

തച്ചനു തടിയെട് കൈ കൊട് മെയ് കൊട്

തക്കിട തരികിട തോം

ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്

തക ധിമി തക ധിമി തോം 

തേവാരം നോല്‍ക്കുന്നുണ്ടേ 

അകലെയകലെ മുകില്

തന തന്നാരം പാടുന്നുണ്ടേ 

പകലിലരിയ വെയില്

 

തേക്കുമരമാശാരിക്ക് 

ശില്പ
കലയുണ്ടാക്കാന്‍

നാട്ടുമരമണ്ണാച്ചിക്ക് 

മണ്ണിലൊരു തൂണാക്കാന്‍ 

തേക്കുമരമാശാരിക്ക് 

ശില്പ കലയുണ്ടാക്കാന്‍

നാട്ടുമരമണ്ണാച്ചിക്ക് 

മണ്ണിലൊരു തൂണാക്കാന്‍ 

പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം
ഞാനുണ്ടാക്കാം 

പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം ഞാനുണ്ടാക്കാം 

കോവിലിലെ കൊടിമരവും

പാടിയിലെ പടുമരവും

ഈ കൈ വെച്ചാല്‍ പൊന്നാകും കലയുടെ
മറിമായം

തക ധിമി തക ധിമി 

തേവാരം നോല്‍ക്കുന്നുണ്ടേ 

അകലെയകലെ മുകില്

തന തന്നാരം പാടുന്നുണ്ടേ 

പകലിലരിയ വെയില്

 

കൊട്ടുവടി വാളും നാളെ കൊത്തു പണി
ചെയ്യാനായ്

ചേറ്റുമണലമ്മച്ചിക്ക്
ചോറ്റുകലമുണ്ടാക്കാന്‍ 

കൊട്ടുവടി വാളും നാളെ കൊത്തു പണി ചെയ്യാനായ്

ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാന്‍ 

ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍
ഞാന്‍ തീര്‍ക്കാം

ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം

പള്ളികളും പഴമനയും കോവിലകം തിരുനടയും

ഈ കൈ വെച്ചാല്‍ കണ്ണാക്കും

കലയുടെ ഗുണ പാഠം 

തേവാരം നോല്‍ക്കുന്നുണ്ടേ 

അകലെയകലെ മുകില്

തന തന്നാരം പാടുന്നുണ്ടേ 

പകലിലരിയ വെയില്

പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്

ഭൂലോകം ചമച്ചവനെ

കാണാത്ത മരമറുത്ത് കനവു കൊണ്ട്

കൊട്ടാരം പണിഞ്ഞവനേ

ഒരു ചാണോളം നീളത്തില്‍

ഉയിരിനൊരുവം താ

തച്ചനു തടിയെട് കൈ കൊട് മെയ് കൊട്

തക്കിട തരികിട തോം

ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്

തക ധിമി തക ധിമി തോം 

തേവാരം നോല്‍ക്കുന്നുണ്ടേ 

അകലെയകലെ മുകില്

തന തന്നാരം പാടുന്നുണ്ടേ 

പകലിലരിയ വെയില്


ചിത്രം : രസതന്ത്രം 

സംഗീതം : ഇളയരാജ

വരികള്‍ : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : വിനീത് ശ്രീനിവാസൻ


Leave a Comment