തനനനന പെണ്ണേ thanananana penne malayalam lyrics

 ഗാനം : തനനനന പെണ്ണേ

ചിത്രം : ഒരു അഡാർ  ലവ് 

രചന :ബി കെ ഹരിനാരായണൻ

ആലാപനം :സൂരജ് സന്തോഷ്, ശ്രുതി ശിവദാസ്

തനനനന പെണ്ണേ…പെണ്ണേ പെണ്ണേ

കരിമഷിതൻ കണ്ണേ..കണ്ണേ കണ്ണേ 

ഒരു പെരുനാൾ ചന്തം.. …..

ഒഴുകിയിതാ വന്നേ…….

ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ

ഒരു ബാന്റടി മേളം.. തിരി നീട്ടിയോ നെഞ്ചിൽ

ഒരു നോക്കു തരാമോ.. നറു വാക്കു തരാമോ

ഒരു പാട്ടിൻ കൂടെ ചെറുചോടു വച്ചു ചാരെ വാ നീ

തനനനന പെണ്ണേ…..പെണ്ണേ പെണ്ണേ

കരിമഷിതൻ കണ്ണേ…കണ്ണേ കണ്ണേ 

ഒരു പെരുനാൾ ചന്തം.. ഒഴുകിയിതാ വന്നേ…ഹേ

പ്രിയ ശലമോന്റെ ഗീതം പോലെ

എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേ ..

ഒരു ശോശന്നപ്പെണ്ണിനായേ……….

അവളതു കാതിൽ കേൾക്കുന്നുണ്ടോ….

ആ………ആ 

തകിലിൻ താളമേകുന്നേ.. ചുവടിൽ വേഗമേറുന്നേ

കരളിൽ മോഹമാളുന്നേ മധുരം നീ നുകരുന്നേ

സിരയിൽ തീ പറക്കുന്നേ മൊഴിയിൽ തേൻ മണക്കുന്നേ

പലരും കൂടെയെത്തുന്നേ പെരുനാൾ മേളമേറുന്നേ

ഒരു ലാത്തിരി പോലെ.. ചിരി പൂത്തുവോ കണ്ണിൽ

ഒരു ബാന്റടി മേളം.. തിരി നീട്ടിയോ നെഞ്ചിൽ

ഒരു നോക്കു തരാമോ.. നറു വാക്കു തരാമോ

ഒരു പാട്ടിനു  കൂടെ ചെറുചോടുവച്ച് ചാരെ വാ നീ

തനനനന പെണ്ണേ തനനനന പെണ്ണേ 

കരിമഷിതൻ കണ്ണേ കരിമഷിതൻ കണ്ണേ

ഒരു പെരുനാൾ ചന്തം ഒരു പെരുനാൾ ചന്തം.. 

ഒഴുകിയിതാ വന്നേ ഒഴുകിയിതാ വന്നേ

Leave a Comment