Sarike ninne kaanan song lyrics from Malayalam movie Rakkilipattu
ശാരികേ നിന്നെ കാണാന്‍ താരകം താഴേ
വന്നു
ആശംസയേകാനെന്റെ സ്നേഹവും പോന്നു
കണ്ണിനും കണ്ണല്ലേ നീ കത്തും
വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം
മഴവില്ലു പോലെ ഏഴു നിറമെഴും
നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും
അണിയും നമ്മൾ ലോലമഴയിതൽ
അഴകിതൾ പൊഴിയുന്നൊരിരവിലും
തരുന്നു ഞാനീ പൂക്കൾ
കിനാവിൻ സമ്മാനങ്ങൾ
ഒളിക്കും പൂത്താലങ്ങൾ
അണയ്ക്കും പൊൻ നാളങ്ങൾ
ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നു
ഒരു മണിക്കുയിലിന്റെ സംഗീതം
ഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നു
കരളിൽ നിന്നുതിരുന്നൊരുന്മാദം
ശാരികേ നിന്നെ കാണാന്‍ താരകം താഴേ
വന്നു
ആശംസയേകാനെന്റെ സ്നേഹവും പോന്നു
കുളിരുള്ള തെന്നൽ വാർമുടി ചീകി
വസന്തത്തിൻ കതിരൊളി അണിയിക്കും
ശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെ
മണമുള്ള മലരൊക്കെ വിരിയിക്കും
ഉദിക്കും നക്ഷത്രത്തിൽ വിളങ്ങും
സൗഭാഗ്യങ്ങൾ
തുടിക്കും തിങ്കൾക്കീറിൽ തിളങ്ങും
സങ്കല്പങ്ങൾ
ഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽ
ഇളവെയിൽ കുരുവികൾ പാടേണം
ഇവിടുന്നു നുണയുന്ന മധുരങ്ങൾ
ഓർമ്മയിൽ നുര കുത്തി പടരേണം
ശാരികേ നിന്നെ കാണാന്‍ താരകം താഴേ
വന്നു
ആശംസയേകാനെന്റെ സ്നേഹവും പോന്നു
Lyrics in English
Sarike nine kaanan tharakam thazhe vannu
Aashasayekaanente snehavum ponnu
Kanninum kannalle nee kathum vilakkalle nee
Sauhridam pookkum pole ennil sugandham
Mazhavillu pole ezhu niramezhum
Nimishangal uthirkkunna chiriyilum
Aniyum nammal lolamazhayithal
Azhakithal pozhiyunnoriravilum
Tharunnu njanen pookkal
Kinavin sammanangal
Olikkum poothaalangal
Anaykkum pon naalangal
Idanenjil thudikottiyunarunnu
oru manikkuyilinte sageetham
Karalil ninnuthirunnorunmadam
Sarike nine kaanan tharakam thazhe vannu
Aashasayekaanente snehavum ponnu
Kulirulla thennal varmudicheeki
Vasanthathin kathiroli aniyikkum
Shalabhangal paari nin vazhiyil neele
Manamulla malarokke viriyikkum
Udhikkum nakshathrathil vilangum saubhagyangal
Thudikkum thinkalkkeril thilangum sankalppangal
Ini ninte uyirinte poonkkavil
Ilaveyil kuruvikal padenam
Ividunnu nunayunnu madhurangal
Ormmayil nura kuthi padarenam
Sarike nine kaanan tharakam thazhe vannu
Aashasayekaanente snehavum ponnu
ചിത്രം : രാക്കിളിപ്പാട്ട്
സംഗീതം : വിദ്യാസാഗര്‍
ആലാപനം: കെ എസ് ചിത്ര , സുജാത മോഹന്‍