ഗാനം : പുതുമഴയായ് ചിറകടിയായ്
ചിത്രം : ചാർളി
രചന : റഫീഖ് അഹമ്മദ്
ആലാപനം : ശ്രെയ ഘോഷാൽ
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും… കുളിരലയായ്…
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും… പകലൊളിയായ്..
ഇന്നേതൊരജ്ഞാത നവസൗരഭം…
എൻ വാതിലിൽ വന്നു കൈനീട്ടുമോ…
ഇതുവരെ നീ… കിനാവിന്നോരത്തെ പൂവേ…
ഇനിയരികേ… വിരിഞ്ഞേ നിൽക്കാമോ പൂവേ…
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും… കുളിരലയായ്…
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും… പകലൊളിയായ്..
വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുര പോൽ നീന്തി നീ വന്നുണർത്തുമോ…
മായാശലഭമായ് ചിറകുകൾ വീശി നീ
തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ…
പാരാകേ… അമൃതമുതിരും…
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ…
ഇതുവരെ നീ… കിനാവിന്നോരത്തെ പൂവേ…….
ഇനിയരികേ… വിരിഞ്ഞേ നിൽക്കാമോ പൂവേ…
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും… കുളിരലയായ്…
ജ്വാലാ നൗകയിൽ മരതക ദ്വീപിലേ
നഗരികളിൽ നിന്നു നീ വന്നു ചേരും…
ഈറൻ മുകിലിലേ മണിമഴവില്ലു പോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ…
ഓർക്കാതേ… തരളഹൃദയം…
ഇനി താരാട്ടാനായ് അരികിലരികിൽ…
ഇതുവരെ നീ… കിനാവിന്നോരത്തെ പൂവേ……
ഇനിയരികേ… വിരിഞ്ഞേ നിൽക്കാമോ പൂവേ…
പുതുമഴയായ് ചിറകടിയായ് ജനലരികിൽ
കുറുകി വരും… കുളിരലയായ്… ഹോ…
മിഴി നനയും നിനവുകളിൽ പടവുകളിൽ
കയറി വരും… പകലൊളിയായ്..
ഇന്നേതൊരജ്ഞാത നവസൗരഭം…
എൻ വാതിലിൽ വന്നു കൈനീട്ടുമോ…
ഇതുവരെ നീ… കിനാവിന്നോരത്തെ പൂവേ… പൂവേ
ഇനിയരികേ… വിരിഞ്ഞേ നിൽക്കാമോ പൂവേ…
ഹാ ഹാ… പൂവേ…