ഗാനം : പ്രായം നമ്മിൽ
ചിത്രം : നിറം
രചന : ബിച്ചു തിരുമല
ആലാപനം :പി ജയചന്ദ്രൻ,സുജാത മോഹൻ
ആ..ആ..ആ.ആ…..
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ…. കൂടെ ആടൂ ചോല മൈലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ…. കൂടെ ആടൂ ചോല മൈലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലേ
എന്തിനിത്ര നാളും നിന്നിൽ
കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ..
എത്ര കോടി ജന്മം മൂകം
കാത്തിരുന്നു നിന്റെ ദേവൻ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം….
മേഘത്തേരിൽ
ആ..ആ.ആ.ആ
മേഘത്തേരിൽ ദൂതു വരും രാഗപ്പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ
മേഘത്തേരിൽ ദൂതു വരും രാഗപ്പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ
എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലെ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലെ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ…. കൂടെ ആടൂ ചോല മൈലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലേ
പാല പൂത്ത കാവിൽ നമ്മൾ
കണ്ടു മുട്ടീ ആദ്യം തമ്മിൽ
പങ്കു വെച്ചതേതോ കവിതയായ് മാറീ
മാരി പെയ്ത രാവിൽ പിന്നെ,,
യാത്ര ചൊല്ലി പോ…യ നേരം
ഓർത്തു വെച്ചതോരോ കഥകളായ് മാറീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ…. കൂടെ ആടൂ ചോല മൈലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മൈലേ