Ponnavanippadam song lyrics | Evergreen Malayalam hits | Rasathanthram

Ponnavanippadam song lyrics from Malayalam movie Rasathanthram 


പൊന്നാവണി പാടം തേടി 

ഇല്ലാവെയിൽ
ചേക്കേറുന്നേ

നെല്ലോലമേലൂഞ്ഞാലാടാൻ 

കുഞ്ഞാറ്റകൾ
പാഞ്ഞോടുന്നെ

കുറുങ്കുഴൽ മുഴങ്ങും മുഴക്കം 

കുറുമ്പുമായ് ചിലമ്പിൻ കിലുക്കം

മനസ്സിലും മാനത്തും നാം 

പത്തു പറ
വിത്തു വിതയ്ക്കും 

പൊന്നാവണി പാടം തേടി 

ഇല്ലാവെയിൽ ചേക്കേറുന്നേ….

 

ഒറ്റാലിട്ടാലോടും കിളി കൊത്താനെത്താ
മേലേ

അലകളിൽ നുരയിടും കുളിരുമായ് അരികിൽ വാ

പത്തായത്തിൽ പുന്നെല്ലിൻ 

മണി
മുത്താനെത്തും മൈനേ

നിന്റെ അത്താഴത്തിനെന്തേ

ചെമ്മാനത്തെങ്ങോ വിളഞ്ഞൂ 

ചെമ്പാവ്
ചോളങ്ങൾ

ചെമ്മാനത്തെങ്ങോ വിളഞ്ഞൂ 

ചെമ്പാവ് ചോളങ്ങൾ

കൊയ്യാത്ത കുരുവിക്ക് കാലമളന്നത്

മുന്നാഴി പതിരിന്റെ പാൽ നിലാവ് 

പൊന്നാവണി പാടം തേടി 

ഇല്ലാവെയിൽ ചേക്കേറുന്നേ

നെല്ലോലമേലൂഞ്ഞാലാടാൻ 

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ

കുറുങ്കുഴൽ മുഴങ്ങും മുഴക്കം 

കുറുമ്പുമായ് ചിലമ്പിൻ കിലുക്കം

മനസ്സിലും മാനത്തും നാം 

പത്തു പറ വിത്തു വിതയ്ക്കും

പൊന്നാവണി പാടം തേടി 

ഇല്ലാവെയിൽ ചേക്കേറുന്നേ….

നെല്ലോലമേലൂഞ്ഞാലാടാൻ 

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ….

 

കണ്ണാന്തളി പൂക്കൾ 

കണി വെക്കാനെത്തും
കൊമ്പിൽ

ഇള വെയിൽ ചിറകുമായ് 

കുറുകുമോ കള മൊഴി

അണ്ണാൻ കുഞ്ഞെ വായോ 

കുഞ്ഞു കൽക്കണ്ടം
നീ തായോ

നല്ല പൊൻപണ്ടങ്ങൾ തായോ

അമ്പാടി പൈയ്യായ് മേയും 

അങ്ങു ചിന്തൂര
മേഘങ്ങൾ

അമ്പാടി പൈയ്യായ് മേയും 

അങ്ങു ചിന്തൂര മേഘങ്ങൾ

കന്നാലി ചെറുക്കന്റെ കൂടെ നടന്നത് 

കണ്ണാടി പുഴയിലെ തേൻ നിലാവ് 

പൊന്നാവണി പാടം തേടി 

ഇല്ലാവെയിൽ ചേക്കേറുന്നേ….

നെല്ലോലമേലൂഞ്ഞാലാടാൻ 

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ….

കുറുങ്കുഴൽ മുഴങ്ങും മുഴക്കം 

കുറുമ്പുമായ് ചിലമ്പിൻ കിലുക്കം

മനസ്സിലും മാനത്തും നാം 

പത്തു പറ വിത്തു വിതയ്ക്കും 

പൊന്നാവണി പാടം തേടി 

ഇല്ലാവെയിൽ ചേക്കേറുന്നേ….

നെല്ലോലമേലൂഞ്ഞാലാടാൻ 

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ….

 

ചിത്രം : രസതന്ത്രം

സംഗീതം : ഇളയരാജ

വരികള്‍ : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : മധു ബാലകൃഷ്ണൻ, മഞ്ജരി

Leave a Comment