ഗാനം : മായാദേവകിക്കു മകൻ പിറന്നേ
ചിത്രം : ചന്ദ്രനുദിക്കുന്ന ദിക്കിൽ
രചന : എസ് രമേശൻ നായർ
ആലാപനം :കെ എസ് ചിത്ര,കെ എൽ ശ്രീറാം,വിശ്വനാഥ്
ആ…..ആ…..ആ…..ആ…….
മായാദേവകിയ്ക്ക് മകൻ പിറന്നേ…നല്ല മകൻ പിറന്നേ….
മായക്കണ്ണനായിട്ടവൻ വളർന്നേ…മണ്ണിലവൻ വളർന്നേ…..
പയ്യും കന്നുമായിട്ടവനലഞ്ഞേ…കാട്ടിൽ നടന്നലഞ്ഞേ….
പാട്ടും കൂത്തുമായി കുടം നിറഞ്ഞേ…പാലിൻ കുടം നിറഞ്ഞേ…
പീലിത്തിരുമുടിയുണ്ടേ…പീതാംബര ഞൊറിയുണ്ടേ…..
കോലക്കുഴൽ വിളിയുണ്ടേ….ഗോപിക്കുറിയഴകുണ്ടേ….
ആരാരും കണ്ടാലും ചെന്നാളാകും വിരുതുണ്ടേ….
മായാദേവകിയ്ക്ക് മകൻ പിറന്നേ…നല്ല മകൻ പിറന്നേ….
മായക്കണ്ണനായിട്ടവൻ വളർന്നേ…മണ്ണിലവൻ വളർന്നേ…..
തിനക് തിന തിന്തിന്നാന,തിനക് തിന തിന്തിന്നാന,
തിനക് തിന തിന്തിന്നാന….
തിനക് തിന തിന്തിന്നാന,തിനക് തിന തിന്തിന്നാന,
തിനക് തിന തിന്തിന്നാന….
കാലിക്കൂട്ടം മേയും നേരം…
അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ….
പാൽമണക്കും സന്ധ്യകളിൽ…
അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ….
മരുതുകൾ മറിയുന്നൂ….മനസ്സുകൾ നിറയുന്നൂ….
തൈർക്കുടം തകരുന്നൂ….തരിവള ഉടയുന്നൂ….
അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ-
മണ്ണിലാനന്ദക്കളിയാട്ടം……ആ…..ആ….
മായാദേവകിയ്ക്ക് മകൻ പിറന്നേ…നല്ല മകൻ പിറന്നേ….
മായക്കണ്ണനായിട്ടവൻ വളർന്നേ…മണ്ണിലവൻ വളർന്നേ…..
തേർതെളിയ്ക്കും കണ്ണനല്ലേ….
വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ….
വെണ്ണയുണ്ണും ചന്തമല്ലേ….
അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ…
യദുകുലം കുളിരുന്നൂ….പുതുയുഗം പുലരുന്നൂ….
മധുവനം വിരിയുന്നൂ….മലരുകൾ കുമിയുന്നൂ….
അവനായിട്ടവനായിട്ടവനായ്-
പാടിക്കൊണ്ടഭിമാന കോലായ്…..ആ….ആ….
മായാദേവകിയ്ക്ക് മകൻ പിറന്നേ…മുകിൽ ഇവൻ പിറന്നേ….
മായക്കുന്നെടുത്ത് കുട പിടിച്ചേ…മുത്തുക്കുട പിടിച്ചേ…..
തീരാ തീയ്യെടുത്ത് വായിലിട്ടേ…കുഞ്ഞ് വായിലിട്ടേ….
ഘോര പാമ്പിനേയും തളർത്തിയിട്ടേ…ആടിത്തളർത്തിയിട്ടേ….
മധുരയ്ക്കും പോകുന്നേ…മാമനേയും കൊല്ലുന്നേ….
പോരിലവൻ വെല്ലുന്നേ…നേരെല്ലാം ചൊല്ലുന്നേ….
ആയർകുല കന്യമാർ വന്നവനെയുണർത്തും പതിവുണ്ടേ…..
ഓ…….ഓ……ഓ……ഓ…….ഓ…..