ഗാനം :ഇന്നലെകളില്‍ മിന്നിയതെല്ലാം
ചിത്രം : ഗോദ
രചന :മനു മഞ്ജിത്ത്
ആലാപനം : നിരഞ്ജ് സുരേഷ്
ഇന്നലെകളില്‍ മിന്നിയതെല്ലാം..
നൂറഴകോടെ വീണ്ടും വിരിയാം..
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
വന്നെതിരേല്‍ക്കും കാലം വരവായ്..
ഹോ…………………ഹോ………….
ഓ………………. ഹോ……………….. ..ഓ
തടഞ്ഞതാകെയും
കുടഞ്ഞെറിഞ്ഞിടാ..നുറച്ച വീറുമായ്
ഉദിച്ചുയര്‍ന്നുവോ
തളര്‍ന്ന പേരു നാം, തിരിച്ചു നേടവേ..
താരങ്ങള്‍ പാടിയോ.. ഭാവുകമായ്….
ഇന്നോളം മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍ പാറിടും നിമിഷമിതാ..
മാഞ്ഞില്ലേ ചിതറിയ രാവിന്‍ ഇരുളലകള്‍
ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍…
ഓ……………………ഹോ………….
ഹോ………….ഹോ…………..
കുതിച്ചോടും കാറ്റിന്‍ വേഗം..
കരുത്തായി കാത്തീടാം..
നിനച്ചീടും തീരത്തെല്ലാം……..
ഞൊടിക്കുള്ളില്‍ ചെന്നീടാം..
ഇന്നലെകളില്‍,മിന്നിയതെല്ലാം..
നൂറഴകോടെ, വീണ്ടും വിരിയാം..
വന്‍ വിജയങ്ങള്‍ നിന്‍ വഴി നീളെ..
വന്നെതിരേല്‍ക്കും ,കാലം വരവായ്..
അണഞ്ഞിടാ കനല്‍ക്കടല്‍ തെളിഞ്ഞിതാ
പടക്കളം ഉരുക്കിടാന്‍ പറന്നിടാം ..
തടഞ്ഞതാകെയും
കുടഞ്ഞെറിഞ്ഞിടാ,നുറച്ച വീറുമായ്
ഉദിച്ചുയര്‍ന്നുവോ
തളര്‍ന്ന പേരു നാം തിരിച്ചു നേടവേ..
താരങ്ങള്‍ പാടിയോ ഭാവുകമായ്
ഇന്നോളം മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകള്‍ പാറിടും നിമിഷമിതാ..
മാഞ്ഞില്ലേ ചിതറിയ രാവിന്‍.. ഇരുളലകള്‍
ചേരുന്നു കതിരുകള്‍ തൂകിടും പുലരൊളികള്‍…
ഓ………………ഹോ………………..
ഹോ…………………ഹോ……………