Dhum Dhum Dooreyetho song lyrics from Malayalam movie Rakkilipattu
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ
ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും
ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ
ചന്ദനം
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ
ഉത്സവം
മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും
മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ
ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ
അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു
മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ
മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ
ഉത്സവം
സാന്ധ്യ കന്യ ജലകേളിയാടി വര
സാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണി
മാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ
പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ
കാൽച്ചിലമ്പിൻ ഒലി കേട്ടു
നിൻ പ്രിയസഖി ശകുന്തള
വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ
മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ
ഉത്സവം
സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ
കുട നീർത്തി
മംഗളങ്ങളരുളാനായ്
കിന്നരന്റെ വരവായ്
വിണ്മലരുകൾ പൊഴിയുമീ
സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം
പോകയായ് ഹൃദന്തം മൂകമായ്
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ
ഉത്സവം
Lyrics in English
Dhum dhum dhum dhum dooreyetho rakkilipattil
Thudangy ulsavam nilavin ulsavam
Gandharvanmar doothayakkum devahamsangal
Kudanju kunkumam kulir poo chandanam
Dhum dhum dhum dhum dooreyetho rakkilipattil
Thudangy ulsavam nilavin ulsavam
Mele mele mazhamekhapaaliyoru
Minnalodeyunarum
Devadaruvana devathaykku mani
Mothirangal paniyum
Mele mele mazhamekhapaaliyoru
Minnalodeyunarum
Devadaruvana devathaykku mani
Mothirangal paniyum
Thandulanja kaithaaril chandrakaanthavalyekum
Manjuragaveenayil anjanagalezhuthikkum
Poopulariyil manjumazha muthu maniyaniyikkum
Melle melle ninne mudipoo charthidum thalodaan ponnidum
Dhum dhum dhum dhum dooreyetho rakkilipattil
Thudangy ulsavam nilavin ulsavam
Saandhya kanya jalakeliyaadi vara sagarangal thirayum
Sooryanaalamoru shankumala mani
Maarilinnumaniyum
Kaattilethu kaarkkuyilin pattumoolum mozhi kettu
kaalidaasa kavithe nin kaalchilambin oli kettu
Nin priyasakhi shakunthala valarthunna vanamulla
Melle melle ninne manippoo charthidum orukkaan ponnidum
Dhum dhum dhum dhum dooreyetho rakkilipattil
Thudangy ulsavam nilavin ulsavam
Sandramaaya himashailasaanuvile induchoodanadanam
Punyamaaya japamanthramode jalagangayaadum nadanam
Sandramaaya himashailasaanuvile induchoodanadanam
Punyamaaya japamanthramode jalagangayaadum nadanam
Kattilaadumithalode koovalangal kuda neerthi
Mangalangalarulaanay kinnarante varavay
Vinmalarukal pozhiyumee sarassile arayannam
Melle melle paadi vasantham pokayay hridantham mookamay
Dhum dhum dhum dhum dooreyetho rakkilipattil
thudangy ulsavam nilavin ulsavam
ചിത്രം : രാക്കിളിപ്പാട്ട്
വരികള്‍ : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ എസ് ചിത്ര, സുജാത മോഹൻ