ഗാനം : ചിങ്ങമാസം വന്നുചേർന്നാൽ
ചിത്രം : മീശമാധവൻ
രചന :ഗിരീഷ് പുത്തഞ്ചേരി
ആലാപനം : ശങ്കർ മഹാദേവൻ,റിമി ടോമി
താം ത തകിട ധീം ത തകിട തോം ത തകിട താ
താം ത തകിട ധീം ത തകിട തോം ത തകിട താ
ത താം ത തകിട ധീം ത തകിട തോം ത തകിട താ
ത താം ത തകിട ധീം ത തകിട തോം ത തകിട താ
താം ത തകിട ധീം ത തകിട തോം ത തകിട താ
താം ത തകിട ധീം ത തകിട തോം ത തകിട താ
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപളുങ്ക് കൊണ്ട് മാനത്ത് കോട്ട കെട്ടി
നിന്നെ ഞാൻ കൊണ്ട് പോകും…..
ഓഹോ മിന്നൽ മിഴിച്ചു നിന്ന് മാറത്തെ ചേല കൊണ്ട്
നിന്നെ ഞാൻ മൂടി വയ്ക്കും…
അയ് യായ്യായ് യേ…..
അയ് യായ്യായ് യേ…..
അയ് യായ്യായ് യേ….
അയ് യായ്യായ് യേ….
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
കന്നിയിൽ കതിർകൊയ്യണം പൂ വാലിയെ മഴ മേയ്ക്കണം
ഓ….വിണ്ണിലെ വനവല്ലിമേൽ നിറ തിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞുപോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകേ……
ഓ കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകേ…
ഇനി പിച്ചവച്ചും മെല്ലെ ഒച്ചവെച്ചും മച്ചിൽ കൊച്ചുപച്ചക്കിളിയായ്
നമ്മൾ ഒന്നിചൊന്നീമര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചൊന്ന് പറക്കാം
അയ്യായായ് യയ്യായ് യയ്യായ് യയ്യായ് ചിങ്ങമാസം
ഹേ ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
താം ത തകിട ധീം ത തകിട തോം ത തകിട താ
താം ത തകിട ധീം ത തകിട തോം ത തകിട താ
ത താം ത തകിട ധീം ത തകിട തോം ത തകിട താ
ത താം ത തകിട ധീം ത തകിട തോം ത തകിട താ
തേവരായ് തിരു തേവരായ് നിൻ തേരിൽ നീയെന്നെ ഏറ്റണം…
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
കാക്കാലക്കാവിലെ പുള്ളുപോൽ പാടണം
ആയാര പൊൻനിലാവേ
ഹോയോയ് ആറ്റോരം നീറ്റിലെ മീനുപോൽ തുള്ളണം
അമ്മാന കുഞ്ഞുവാവേ
ഇനി പിച്ചവച്ചും മെല്ലെ ഒച്ചവെച്ചും മച്ചിൽ കൊച്ചുപച്ചക്കിളിയായ്
നമ്മൾ ഒന്നിചൊന്നീമര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചൊന്ന് പറക്കാം
അയ്യായായ് യയ്യായ് യയ്യായ് യയ്യായ്