Thennipayum Thennale song lyrics | Malayalam song lyrics | Vinodayathra

 Thennipayum Thennale song lyrics from Malayalam movie Vinodaythra


തെന്നിപ്പായും
തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാം

തുള്ളിച്ചാടും
പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം

തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാം

തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം


നീലവിണ്ണിന്‍
വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാം

നിന്റെ
മെയ്യില്‍ ചേരുമഴകിന്‍  മാനിനോടൊന്നു ചേര്‍ന്നീടാം

കൂടു
വിട്ടു മേഞ്ഞിടുന്ന കുളിരേ വാ
….

മീട്ടാന്‍
വാ
 മേട്ടിലോ
കൂടാം വിളയാടാം പാടിടാം

മയിലേ
വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം

 

തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാം

തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം


കുന്നിമണികള്‍
മേനി മെഴുകും അരുണശോഭയെ വാങ്ങിടാം

കുന്നിമണികള്‍ മേനി മെഴുകും അരുണശോഭയെ വാങ്ങിടാം

കന്നിമൊഴികള്‍
ചൊല്ലിയുണരും പ്രേമലാളനം കേട്ടിടാം

തത്തേ
നിന്റെ കൂടെ ചൂളം മൂളി പാറിടാം

മുത്തേ
നിന്റെ ചാരെ കൊഞ്ചാനിന്നു ചാഞ്ഞിടാം

വെള്ളിമലയില്‍
ചാടി മറിയാം നല്ല കനികള്‍ തേടി നുണയാം

പച്ചപ്പുല്ലിന്‍
മെത്തപ്പായില്‍ മയങ്ങിടാം ഓടി കിതച്ചു കിതച്ചൊന്നു വാ

 

തെന്നിപ്പായും
തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാം

തുള്ളിച്ചാടും
പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം

 

മുല്ലവനിയില്‍
നീളെ വിരിയും പുതിയ മൊട്ടുകള്‍ നുള്ളിടാം

മുല്ലവനിയില്‍ നീളെ വിരിയും പുതിയ മൊട്ടുകള്‍ നുള്ളിടാം

അല്ലിമകളും
തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാം

പുത്തന്‍
മഞ്ഞിലൂടെ ചൂടു തേടി പോയിടാം

കത്തും
നെഞ്ചമോടെ കണ്ണില്‍ കണ്ണു നോക്കിടാം

തങ്കവെയിലിന്‍
മാലയണിയാം കോടമഴയില്‍ കൂഞ്ഞി നനയാം

ഒന്നിച്ചിന്നീ
വെള്ളിക്കിണ്ണം എടുത്തിടാം മുത്തി 

കൊതിച്ചു കൊതിച്ചൊന്നു വാ


തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാം

തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം

നീലവിണ്ണിന്‍ വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാം

നിന്റെ മെയ്യില്‍ ചേരുമഴകിന്‍  മാനിനോടൊന്നു ചേര്‍ന്നീടാം

കൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ….

മീട്ടാന്‍ വാ മേട്ടിലോ കൂടാം വിളയാടാം പാടിടാം

മയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം

തെന്നിപ്പായും തെന്നലേ നിന്റെ തേരില്‍ കേറാന്‍ വന്നിടാം

തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടില്‍ ചെന്നിടാം


ചിത്രം : വിനോദയാത്ര

സംഗീതം : ഇളയരാജ

വരികള്‍ : വയലാർ
ശരത്ചന്ദ്രവർമ്മ

ആലാപനം :  വിനീത്
ശ്രീനിവാസൻ, അഫ്സൽ

Leave a Comment